തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നാടിന്റെയാകെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തൈക്കാട് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നവീകരിച്ച ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ച നേരിട്ടാല്‍ സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സാഹചര്യം നഷ്ടപ്പെടും. ഇത്തരം ദുസ്ഥിതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കും. ഓരോ ക്ലാസിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ മനസിലാക്കി അവരെ മറ്റുള്ളവരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം. കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും വേണം. പൊതുവിദ്യാലയങ്ങളിലാണ് യോഗ്യരായ അധ്യാപകര്‍ ആവശ്യത്തിനുള്ളത്. സര്‍ക്കാര്‍ സഹായത്തോടെ നഗരസഭ, ത്രിതല പഞ്ചായത്തുകള്‍, പിടിഎ, പൂര്‍വവിദ്യാര്‍ഥികള്‍, നാട്ടുകാര്‍, പ്രവാസികള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ സ്‌കൂളുകളുടെ അടിസ്ഥാന സാഹചര്യം മെച്ചപ്പെടുത്തണം. തൈക്കാട് സര്‍ക്കാര്‍ ബോയിസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ സംസ്ഥാനത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. മേയര്‍ വി കെ പ്രശാന്ത്, ക്രിസ്‌ഗോപാലകൃഷ്ണന്‍, കെ സി ചന്ദ്രഹാസന്‍, ബി എസ് രാജീവ് എന്നിവര്‍ സംബന്ധിച്ചു
Discussion about this post