തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളുടെ ആവിര്‍ഭാവ ചരിത്രവും സ്‌കൂളുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സ്ഥലം ലഭ്യമാക്കിയതിന്റെ വിശദാംശങ്ങളും ആയതിന്റെ വിസ്തൃതിയും, കെട്ടിടങ്ങളുടെ സ്വഭാവവും പ്രത്യേകതകളും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് സ്‌കൂളുകളെ സംബന്ധിച്ച ഒരു സമഗ്ര ഡാറ്റാ ബാങ്ക് റവന്യൂ വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി സി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
Discussion about this post