ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജസ്‌റ്റിസ് ആനന്ദിന് മുമ്പാകെയാണ് മഅദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ കോടതി നിരസിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ മഅദനിയെ ഉള്‍പ്പെടുത്തിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജാമ്യാപേക്ഷ നാളെ












