തിരുവനന്തപുരം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും, കെട്ടിടങ്ങളിലും രണ്ടാഴ്ചക്കാലത്തെ ശുചീകരണ യജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരം വൃത്തിയാക്കിക്കൊണ്ട് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
ശുചീകരണ പ്രതിജ്ഞ മന്ത്രി ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, സെക്രട്ടേയിയറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ വേസ്റ്റ് മാനേജ്‌മെന്റ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വേസ്റ്റ് റീസൈക്ലിംഗ് സംവിധാനം ഉള്‍പ്പെടെയുളളവ നടപ്പിലാക്കണമെന്നും, എല്ലാ ഓഫീസുകളും, പരിസര പ്രദേശങ്ങളും, റൂഫ് ടോപ്പുകളും വൃത്തിയാക്കണമെന്നും, ഓഫീസ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും സാനിട്ടറി സൗകര്യങ്ങള്‍ പരിശോധിച്ച് വൃത്തിയാക്കി അറ്റകുറ്റപ്പണികള്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post