തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യ ഔട്ട് റീച്ച് പദ്ധതിയുടെ ഭാഗമായ മൊബൈല്‍ പ്രചാരണ വാഹനങ്ങള്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ സേവനങ്ങളും, ഉത്പന്നങ്ങളും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രചാരണ വാഹനങ്ങള്‍ കേരളത്തിലുടനീളം സഞ്ചരിക്കും. വാഹനത്തിനൊപ്പമുളള പരിശീലനം ലഭിച്ച വിദഗ്ദ്ധര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.












