തിരുവനന്തപുരം: ഭരണ നിര്‍വ്വഹണത്തില്‍ സമയനഷ്ടം ഒഴിവാക്കാനും സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി മാത്യൂ ടി.തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ജലസേചന വകുപ്പില്‍ ഇഗവേണന്‍സിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍വത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
PRICE എന്ന ഇഗവേണന്‍സ് സോഫ്റ്റ്‌വെയര്‍ വകുപ്പില്‍ പ്രാവര്‍ത്തികമാകുന്നതോടെ എക്‌സിമേറ്റ് രൂപീകരണം മുതല്‍ ടെന്‍ഡര്‍ അനുമതി നല്‍കുന്നത് വരെയുളള നടപടികളിലെ കാലതാമസം ഒഴിവാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വകുപ്പിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കൃഷിയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ജലസേചന വകുപ്പിന്റെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പദ്ധതികളുടെ അത്യന്തികഫലം കൃഷിക്കാര്‍ക്ക് ലഭിക്കണം. അഴിമതിയുടെ കാര്യത്തില്‍ മറ്റ് വകുപ്പുകളുലെ പോലെ ജലസേചന വകുപ്പിലും മന്ത്രിയോ, പാര്‍ട്ടിയോ, മന്ത്രിയുടെ ഓഫീസോ കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് സുവ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കും. സീനിയോറിറ്റിയും മറ്റ് ഘടകങ്ങളും പരിഗണിച്ച് കഴിയുന്നത്ര അസൗകര്യങ്ങള്‍ ഒഴിവാക്കിയാകും സ്ഥലമാറ്റ നിയമനം നടപ്പാക്കുക. ഇതേ സുതാര്യത താഴെതട്ടിലും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എ, ചീഫ് എഞ്ചിനീയര്‍ വി.കെ. മഹാനുദേവന്‍, പി.ഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ പൊണ്ണമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post