തിരുവനന്തപുരം: ഭാരതീയ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്‌ഞാനപീഠ പുരസ്‌കാരം അനന്തപുരിയിലെ പ്രൗഢസദസിനെ സാക്ഷിയാക്കി പ്രധാനമന്ത്രി മലയാളത്തിന്റെ പ്രിയ കവിക്കു സമ്മാനിച്ചു. ഭാഷയ്‌ക്കും നാടിനുമായി സമര്‍പ്പിച്ചുകൊണ്ട് ഒ.എന്‍.വി. കുറുപ്പ്, ഡോ. മന്‍മോഹന്‍ സിങ്ങില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍, മലയാളത്തിനും ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കും അത് അഭിമാനനിമിഷമായി. വെയില്‍ ചായുന്ന സായന്തനത്തില്‍ കൈവന്ന പാഥേയമാണ് ഈ പുരസ്‌കാരമെന്ന് ഒഎന്‍വി വിശേഷിപ്പിച്ചു.
Discussion about this post