തിരുവനന്തപുരം: എല്ലാ രംഗത്തും ഉണ്ടാകുന്ന കാലാനുസ്യതമായ മാറ്റം സപ്ലൈകോയിലും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് റംസാന്‍മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ വിപണിയില്‍ ആഗോള ഉല്‍പാദന വിപണനകേന്ദ്രങ്ങള്‍ വ്യാപിക്കുന്നു. ഇത്തരം കുത്തക കമ്പനികള്‍ വിപണിയില്‍ ഇടപെടുന്നത് തടയാന്‍ സപ്ലൈകോയിക്ക് കഴിയണം. ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ തീരുമാനം തന്നെ പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. സര്‍ക്കാരിന്റെ നിലവിലെ വിപണി വിഹിതത്തില്‍ നിന്നും ഇരട്ടിവിഹിതമായി വര്‍ധിപ്പിച്ചു. ആവശ്യമെങ്കില്‍ വിഹിതം ഇനിയും വര്‍ദ്ധിപ്പിക്കും. സപ്ലൈകോയിലെ നിശ്ചിത വിഭവങ്ങള്‍ വിലവര്‍ദ്ധനവില്ലാതെ ഒരേ വിലയ്ക്ക് ലഭ്യമാക്കും. പൊതുസമൂഹം സപ്ലൈകോ വിപണികളെ സ്വാഗതം ചെയ്യുമ്പോള്‍ പോക്കറ്റുവീര്‍പ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോകില്ല.
ഭക്ഷ്യവിതരണത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും അനുവദിക്കില്ല. അവശ്യസാധനങ്ങളുടെ ലഭ്യതയും വിലനിയന്ത്രണവും പൊതുവിപണിയില്‍ ഉറപ്പുവരുത്തും. വിപണിയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ലഭിക്കുന്നുണ്ടോഎന്ന് പരിശോധിക്കും. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് ചരക്ക്‌നീക്കത്തെ ബാധിക്കന്നതോടെ വിലക്കയറ്റത്തിനിടയാകുന്നു. മാവേലി സ്റ്റോറുകള്‍വഴി കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സപ്ലൈകോയുടെ വിപണികള്‍ക്ക് ഹൃദയംഗമമായ അടുപ്പമാണ് ജനങ്ങള്‍ക്കുള്ളത്. വിപണിയില്‍ വിലക്കയറ്റം ശക്തമാകുമ്പോള്‍ സാധാരണക്കാരന്റെ കുടംബബഡ്ജറ്റ് താളംതെറ്റാതെ സപ്ലൈകോ നടത്തുന്ന ഇടപെടീല്‍ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായി. സപ്ലൈകോ ഫെയര്‍ വിപണി 90 കേന്ദ്രങ്ങളിലായി വ്യാപിപ്പിക്കും. നാല് മെട്രോഫെയര്‍ കേന്ദ്രങ്ങളും തുറക്കും. വിലക്കയറ്റമില്ലാത്ത വിപണിയാണ് സപ്ലൈകോയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഡെപ്യൂട്ടിമേയര്‍ രാഖിരവികുമാര്‍ കൗണ്‍സിലര്‍ സതീഷ്‌കുമാര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ആശാതോമസ്. സ്‌പെഷ്യല്‍സെക്രട്ടറി സഞ്ജയ് കൗള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
Discussion about this post