തിരുവനന്തപുരം: പാല്‍ വില കൂട്ടണമെന്ന് മില്‍മ. വിലകൂട്ടിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് അറിയിച്ചു. മില്‍മ ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പാദനചെലവും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വിലയും ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. .അതേസമയം, പാല്‍ലഭ്യത കാര്യമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ വിലകൂട്ടാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. ക്ഷീര കര്‍ഷകന്‍ വന്‍ നഷ്‌ടമാണ് നേരിടുന്നത്. ക്ഷീരകര്‍ഷകര്‍ക്കു വില കൂട്ടി നല്‍കാതെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയില്ല. കര്‍ണാടക കഴിഞ്ഞാല്‍ പാല്‍ വില ഏറ്റവും കുറവ് കേരളത്തിലാണ്. നഷ്‌ടം സഹിക്കാന്‍ മില്‍മയ്‌ക്കു കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
പാല്‍ അര ലീറ്ററിനു 12 രൂപയാണ് മില്‍മ ഇപ്പോള്‍ ഈടാക്കുന്നത്. ആന്ധ, കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ പാല്‍ കൊണ്ടുവരുന്നത്. വേനല്‍ കടുത്തതോടെ കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
Discussion about this post