തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു. വി. ശശിക്ക് 90 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എല്‍.ഡി.എഫില്‍ നിന്ന് ഒരാളും യു.ഡി.എഫില്‍ നിന്ന് നിന്ന് രണ്ടുപേരും ബി.ജെ.പി അംഗം ഒ. രാജഗോപാലും സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സഭയിലെത്തിയിരുന്നില്ല. നിയമസഭയില്‍ ചിറയിന്‍കീഴ് മണ്ഡലത്തെയാണ് വി. ശശി പ്രതിനിധീകരിക്കുന്നത്.












