കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ മുഖംമൂടി മാറ്റി. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് അമീറുളിന്റെ മുഖംമൂടി മാറ്റിയത്. മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം അമീറിന്റെ മുഖം മറച്ചിരുന്നു.
തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഇനിയും സാക്ഷികള്‍ ബാക്കിനിന്നിട്ടും കോടതി കര്‍ശന നിലപാടെടുത്തതോടെ മുഖംമൂടി മാറ്റാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് സൂചന. അന്വേഷണ സമയത്ത് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഒരു ബന്ധവുമില്ലാത്ത രൂപമാണ് അമീറിന്റേതെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ജിഷയുടെ വീടിനു സമീപത്തെ താമസക്കാരെ ചോദ്യം ചെയ്തതിനുശേഷം ലഭിച്ച സൂചനകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ രോഖാചിത്രം നിര്‍മിച്ചത്. ഈ ചിത്രവുമായി പ്രതി അമീറിന് ഒരു സാമ്യവുമില്ല.
Discussion about this post