തിരുവനന്തപുരം: ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ ഏജന്‍സികളില്‍ നിന്നും സുഗമമായി ലഭ്യമാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 12 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓപ്പണ്‍ഫോറം നടക്കും. തിരുവനന്തപുരം കളക്ടറേറ്റ് ഹാളില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post