ചെന്നൈ: ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. തെങ്കാശിക്ക് സമീപം മീനാക്ഷിപുരം സ്വദേശിയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ രാംകുമാര്‍ (24) ആണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയോടെ തെങ്കാശിയില്‍ നിന്നാണ് രാംകുമാര്‍ പിടിയിലായത്.
പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാംകുമാറിനെ തിരുനല്‍വേലി ഗവ.ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് അടുത്തുതന്നെയാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് പോകുന്നതിനായി നുങ്കമ്പാക്കം റെയില്‍വെ സ്റ്റഷനില്‍ എത്തിയ സ്വാതിയെ യുവാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post