തൃശൂര്‍: ക്ഷേത്ര നഗരിയായ ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വംവൈദ്യുതി വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പുതുതായി ചുമതലയേറ്റ സബ് കലക്ടര്‍ ഹരിത വി. കുമാറിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. ദേവസ്വത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും സര്‍ക്കാറിന് ഉദ്ദേശ്യമില്ല. എന്നാല്‍ അഴിമതിയോ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് അംഗം കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. തന്ത്രി പി.സി. നാരായണന്‍ നമ്പൂതിരിപ്പാട്, അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ. എ. സുരേഷ്, സി. അശോകന്‍, പി.കെ. സുധാകരന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ വി. രതീശന്‍, കമ്മീഷണര്‍ പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദേവസ്വം ജീവനക്കാരുടെയും ക്ഷേത്രനഗരിയിലെ വ്യാപാരിവ്യവസായിയുടെയും പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
എം.എല്‍.എ. മാരായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗീതാഗോപി, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഹരിത വി. കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി തുടങ്ങിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post