Friday, November 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആനകളുടെ സുഖചികില്‍സയ്ക്ക് തുടക്കമായി

by Punnyabhumi Desk
Jul 2, 2016, 06:29 pm IST
in മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന സുഖ ചികില്‍സയ്ക്ക് പുന്നത്തൂര്‍ കോട്ടയില്‍ തുടക്കമായി. സുഖചികില്‍സയുടെ ഉദ്ഘാടനം വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ജൂനിയര്‍ വിഷ്ണുവിന് ആദ്യ ഉരുള നല്‍കി നിര്‍വ്വഹിച്ചു. എം.എല്‍.എ മാരായ കെ.വി അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി എന്നിവരും ആനകള്‍ക്ക് ഉരുളകള്‍ നല്‍കി.

ഗോപീകൃഷ്ണന്‍, വിനായകന്‍ എന്നീ ആനകളടക്കം മുപ്പത്തഞ്ചോളം ആനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചികില്‍സ ആരംഭിച്ചത്. ആനകളെ കുളിപ്പിച്ചതിന് ശേഷം ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവന്യപ്രാശം,ആയുര്‍വ്വേദ അലോപതിമരുന്നുകള്‍ എന്നിവ നല്‍കും. 324 കിലോ ച്യവനപ്രാശം,162 കിലോ അഷ്ടചൂര്‍ണ്ണം,162 കിലോ മിനറല്‍ മിക്ചര്‍, 4860 കിലോ ഉണ്ണക്കലരി,1110 കിലോ ചെറുപയര്‍, 510 കിലോ മുതിര, 1000 കിലോ റാഗി, 162 കിലോ മഞ്ഞള്‍പൊടി, 162 കിലോ ഉപ്പ് എന്നിവയാണ് ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളളത്. ആന ചികിത്സാ രംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികില്‍സയ്ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.വൈറ്റമിന്‍ ടോണിക് ചികില്‍സയുടെ ഭാഗമായി എല്ലാ ദിവസവും നല്‍കും. ചികില്‍സ ജൂലായ് 30 വരെ തുടരും.

54 ആനകളില്‍ മദപ്പാടിലുള്ള ഗുരുവായൂര്‍ പത്മനാഭന്‍,വലിയകേശവന്‍ എന്നീ 12 ആനകളടക്കം 19 ആനകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ സുഖ ചികില്‍സ നല്‍കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.കെ സുധാകരന്‍, അഡ്വ ഗോപിനാഥന്‍ ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍,അഡ്മിനിസ്ട്രറ്ററുടെ ചുമതല വഹിക്കുന്ന സബ് കളക്ടര്‍ ഹരിത വി.കുമാര്‍,ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രററര്‍ വി മുരളി എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies