തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ പമ്പുടമകള്‍ രംഗത്തെത്തി. ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം പമ്പുടമകള്‍ വ്യക്തമാക്കി. തീരുമാനം നല്ലതാണ്, പക്ഷേ അത് പ്രായോഗികമല്ല. ബോധവത്കരണം എന്ന രീതില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും പമ്പുടമകള്‍ അറിയിച്ചു.
ഇത്തരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്ന് പെട്രോള്‍ ആവശ്യപ്പെടുന്നവര്‍ക്ക്, നല്‍കാതിരുന്നാല്‍ അതില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ വരെയുണ്‌ടെന്ന കാര്യങ്ങള്‍ക്കൂടി സര്‍ക്കാര്‍ ഉല്‍ക്കൊള്ളണമെന്നും അതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്‍പ് പലവട്ടം ആലോചിക്കണമെന്നും പമ്പുടമകള്‍ വ്യക്തമാക്കി.
Discussion about this post