കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ നാലോടെ ഷണ്ടിംഗിനിടെയാണ് സംഭവം. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കനത്ത മഴയില്‍ പാളം വ്യക്തമായ കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
രാവിലെ അഞ്ചിന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ എഞ്ചിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റി. എന്നാല്‍ അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post