വിഴിഞ്ഞം: വീട്ടിനുള്ളില്‍ ഉറങ്ങികിടക്കുകയായിരുന്ന ഗൃഹനാഥനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്കുളം കോളിയൂര്‍ ചാനല്‍കര ചരുവിള പുത്തന്‍വീട്ടില്‍ ദാസന്‍ എന്ന് വിളിക്കുന്ന മരിയദാസന്‍ (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷീജ (42) യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമിസംഘം ഹാളില്‍ ഉറങ്ങികിടക്കുകയായിരുന്ന ദാസനെയും ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത് മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ദാസന്റെ മക്കളായ അന്‍സിയും അഭയയുമാണ് മാതാപിതാക്കളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണെ്ടത്തിയത്.
Discussion about this post