Sunday, June 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

by Punnyabhumi Desk
Jul 8, 2016, 06:18 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:  ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്  ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’ എന്ന ശ്രീനാരായണ ഗുരുവിന്റെ  വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്  അദ്ദേഹം ബജറ്റ് പ്രസംഗം ആരംഭിച്ചത്. കവി ഒഎന്‍വി കുറുപ്പിന്‍റെ അവസാന കാവ്യമായ ദിനാന്തത്തിലെ  അവസാന വരികള്‍ ചൊല്ലിയായിരുന്നു ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് .

സാമ്പത്തികമാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   ഇതില്‍ 2,500 കോടി ഈ വര്‍ഷം ചെലവാക്കും. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.  അഞ്ച് വര്‍ഷം കൊണ്ടായിരിക്കും ഇത് പൂര്‍ത്തീകരിക്കുക.  വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം പര്‍ണമായും കേരകര്‍ഷകര്‍ക്കായി നീക്കിവെക്കും. കൂടാതെ തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി.

ബ്രാന്‍ഡ് ഭക്ഷണസാധനങ്ങളായ പിസ്ത, ബര്‍ഗര്‍ തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി ഏര്‍പ്പെടുത്തി. തുണിത്തരങ്ങള്‍ക്ക് നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്കും വില കൂടും. തെര്‍മോകോള്‍ കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലകുറയും.

വിലയാധാര രജിസ്‌ട്രേഷന്‍റെ നികുതി ആറ് ശതമാനത്തില്‍നിന്ന് എട്ട് ശതമാനമാക്കി വര്‍ധിപ്പിച്ചു. ഭാഗപത്രം ഒഴിമുറി ധനനിശ്ചയം എന്നിവയ്ക്ക്  1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതി ഏര്‍പ്പെടുത്തി. ശിവഗിരിയില്‍ ‘നമുക്ക് ജാതിയില്ല’ വിളംബര മ്യൂസിയത്തിന് അഞ്ച് കോടി നീക്കിവെക്കും. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 കോടി നീക്കിവയ്ക്കും. നവോത്ഥാന നായകരുടെ പേരില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

മറ്റുവാര്‍ത്തകള്‍

സി. രാധ നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies