തിരുവനന്തപുരം: ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നഗരങ്ങളിലുള്‍പ്പെട്ട അവയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കേരള ചക്ക വിളംബര യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍ അദ്ധ്യക്ഷനായിരുന്നു.
ചക്ക ഭക്ഷണ ക്രമത്തിന്റെ ഭാഗമാക്കേണ്ടതാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ചക്കയുടെ മുല്യവര്‍ദ്ധിത ഉത്പന്നങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു
Discussion about this post