അദ്വൈതാശ്രമം ശതാബ്ദി സ്മാരക ഗുരുപ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികാഘോഷം ചിങ്ങം ഒന്നിന്

ആലുവ: അദ്വൈതാശ്രമം ശതാബ്ദി സ്മാരക ഗുരുപ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികാഘോഷം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ അദ്വൈതാശ്രമത്തില്‍ നടന്ന ഗുരുഭക്തരുടെ ആലോചന യോഗം തീരുമാനിച്ചു. പ്രത്യേക പൂജകള്‍, ശ്രീനാരായണ ദര്‍ശനങ്ങളുടെ പഠന ക്‌ളാസ്, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
യോഗത്തില്‍ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. എം.വി. മനോഹരന്‍, പി.എസ്. ബാബുറാം, കെ.എസ്. സ്വാമിനാഥന്‍, പി.സി. ബിബിന്‍, പി.എസ്. സിനീഷ്, വിജയന്‍ കുളത്തേരി, ആര്‍.കെ. ശിവന്‍, വി.ഡി. രാജന്‍, വാസുദേവന്‍, സുരേഷ് ചെറായി, കെ. കുമാരന്‍, വി.എന്‍.ഡി. ബാബു, സി.ഡി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘത്തിന്റെ മുഖ്യരക്ഷാധികാരിയായി സ്വാമി ശിവസ്വരൂപാനന്ദയെ തിരഞ്ഞെടുത്തു. കെ.എസ്. സ്വാമിനാഥന്‍, എ.എന്‍. രാമചന്ദ്രന്‍, വിജയന്‍ കുളത്തേരി, എം.വി. മനോഹരന്‍, കെ.എസ്. ജെയിന്‍ (രക്ഷാധികാരികള്‍), പി.എസ്. ബാബുറാം (ചെയര്‍മാന്‍), പി.സി. ബിബിന്‍ (ജനറല്‍ കണ്‍വീനര്‍), സബ് കമ്മിറ്റി കണ്‍വീനര്‍മാരായി വി.ഡി. ജയപാല്‍ (ഫൈനാന്‍സ്), കെ.കെ. രത്‌നന്‍ (പ്രോഗ്രാം), പി.എന്‍. ദാമോദരന്‍ (ഫുഡ്), കെ.സി. സ്മിജന്‍ (പബ്‌ളിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post