തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാന്‍സ് കേസില്‍ ഒന്നാം പ്രതിയാക്കി പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ.കെ മഹേശന്, പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന് നേതാവ് ഡോ എം.എന്‍ സോമന് എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് വി.എസ് അച്യുതാനന്ദന് നല്കിയ പരാതിയിലെ ആരോപണം.
Discussion about this post