തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയായി തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം വരുന്നതില്‍ സംസ്ഥാനത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ കണ്ടു അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിഷയത്തില്‍ എം.വിന്‍സന്റ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആശങ്കയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തിന്റേത് യുക്തിരഹിതവും അശാസ്ത്രീയവുമായ നടപടിയാണെന്ന് കുറ്റപ്പെടുത്തി. ജനങ്ങളുടെ നികുതി പണം പാഴാക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞത്തു നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചല്‍ തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ ത്വത്തില്‍ അംഗീകാരം നല്‍കിയത്. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനത്തിനുള്ള വിയോജിപ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്‌ടെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് ആശങ്ക അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിനുള്ള കൊലക്കയറാണെന്ന് സബ്മിഷന്‍ അവതരിപ്പിച്ച എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നിയമസഭ ഒന്നടങ്കം നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post