തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ 45 ലക്ഷം ചെറുപ്പക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷത്ത് നിന്നും ജോസഫ് എം പുതുശേരിയാണ് പ്രശ്നം അടിയന്തിര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനിടെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവും സഭയെ ബഹളത്തില്‍ മുക്കി. പാമോലിന്‍ കേസില്‍ ഒരു പ്രതികൂടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതെതുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
Discussion about this post