തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്നു തെളിയിക്കുന്ന രേഖ സഹിതം വേണം ജീവനക്കാര്‍ അപേക്ഷിക്കേണ്ടത്.
Discussion about this post