പത്തനംതിട്ട: ശബരിമലയില്‍ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. കരാറുകാരും തൊഴിലാളി സംഘടനകളും തമ്മില്‍ ഇന്ന നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കരാര്‍ തൊഴിലാളികള്‍ക്കൊപ്പം പ്രാദേശിക തൊഴിലാളികളെകൂടി നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. ഇതോടെകഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലച്ച ചരക്കുനീക്കവും നിര്‍മാണപ്രവര്‍ത്തനങ്ങളും ഇന്ന് പുനരാരംഭിച്ചു.
Discussion about this post