കൊച്ചി:കളമശ്ശേരിയില്‍ 10 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്നസൈബര്‍ സിറ്റി നിര്‍മാണത്തിന് തുടക്കമായി.60,000 പേര്‍ക്ക് പ്രത്യക്ഷമായി തൊഴിലവസരം ലഭിക്കുന്ന സൈബര്‍സിറ്റി പദ്ധതി സ്മാര്‍ട്ട് സിറ്റി കഴിഞ്ഞാല്‍ ഏറ്റവും വലിയ പദ്ധതി തന്നെയാണ്.സൈബര്‍സിറ്റിയില്‍ 7 ദശലക്ഷം ചതുരശ്ര അടി സ്ഥലം ഐടി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രമായാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ ഐടി കമ്പനികള്‍ക്കു പുറമെ പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മിക്കുന്നുണ്ട്.
സ്വന്തം നാട്ടിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ മറ്റ് പലരെയും പ്രശംസിച്ചുനടക്കുന്നവര്‍ കേരളത്തിലെ ബൃഹത്പദ്ധതികളെ അംഗീകരിക്കാന്‍ സന്നദ്ധത കാട്ടണമെന്നും വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നുംവ്യവസായമന്ത്രി എളമരം കരീംവ്യക്തമാക്കി.കേരളം വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുകൂലമല്ലെന്നുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നവയാണ് സമീപകാലത്ത് നടപ്പായിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍.വികസന പദ്ധതികളുടെയെല്ലാം നേട്ടം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹികസംഘടനകള്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പദ്ധതികള്‍ക്കായി സ്ഥലം നല്‍കിയവര്‍ക്ക് മികച്ച പുനരധിവാസപാക്കേജുകള്‍ നല്‍കുന്നതിന് പ്രത്യേകശ്രദ്ധ സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. വ്യവസായ വികസന പദ്ധതികളുടെ കാര്യത്തില്‍ ഒരാള്‍ക്കും കഷ്ടപ്പെടേണ്ടിവരാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും മന്ത്രി പറഞ്ഞു.വ്യവസായ സംരംഭങ്ങള്‍ക്കായി സ്ഥലം സമാഹരിക്കുന്നതിന് കേരളത്തില്‍ ഒരു പ്രയാസവുമില്ലെന്നും ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയുള്ള വികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും എളമരം കരീം വ്യക്തമാക്കി.
ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തര്‍ക്കങ്ങള്‍ മൂലം സൈബര്‍സിറ്റി പദ്ധതി തുടങ്ങാന്‍ വര്‍ഷങ്ങള്‍ പാഴായത് വികസനരംഗത്ത് സംസ്ഥാനത്തിന് ഏറെ നഷ്ടമുണ്ടാക്കിയതായി ജോസ് തെറ്റയില്‍ അഭിപ്രായപ്പെട്ടു. എംഎല്‍എമാരായ എ.എം. യൂസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എച്ച്ഡിഐഎല്‍ ചെയര്‍മാന്‍ രാകേഷ്‌കുമാര്‍ വാധവാന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ എസ്. രാംനാഥ്, സെസ് സോണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ സി.ജെ. മാത്യു, സുലൈഖ മജീദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post