ചെന്നൈ: തമിഴ്‌നാട്ടിലെ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നും ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സേലത്തിനും ചെന്നൈയിക്കും ഇടക്കുവച്ച് കവര്‍ച്ച നടന്നതായി കണക്കാക്കുന്നു. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. 22 ടണ്‍ നോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് പ്രാഥമിക വിവരം. എത്ര കോടി രൂപയാണിതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.












