തിരുവനന്തപുരം: 2015 ല്‍ രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലായി 1317 പുതിയതസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തികകള്‍ അനുവദിക്കാത്തതു കാരണം ഈ മുനിസിപ്പാലിറ്റികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ മുറവിളികള്‍ അര്‍ഹമായ പ്രാധാന്യത്തോടെ പരിഗണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് തസ്തികകള്‍ സൃഷ്ടിക്കാനുളള സത്വരനടപടികള്‍ കൈക്കൊണ്ടിട്ടുളളത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്രയും തസ്തികകള്‍ക്ക് അനുമതി നല്‍കിയത്. ഇതുമൂലം സര്‍ക്കാരിന് 27.16 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
Discussion about this post