കൊച്ചി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങി. ജയിലിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പിള്ളയെ കൊണ്ടുപോവുക എന്നറിയുന്നു.കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കരാറുകാരനും മൂന്നാം പ്രതിയുമായ പി.കെ സജീവനും കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്.അതേസമയം, ജയിലില്‍ എ ക്ലാസ് സൗകര്യം വേണമെന്ന് ബാലകൃഷ്ണ പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച രാവിലെ 10.20 നാണ് കോടതിയില്‍ കീഴടങ്ങുന്നതിന് വേണ്ടി അദ്ദേഹം മകന്‍ ഗണേഷ് കുമാറിനൊപ്പം കാറില്‍ കോടതിയില്‍ എത്തിയത്. കോടതി പരിസരത്ത് തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഏറെ പ്രയാസപ്പെട്ട് തള്ളിമാറ്റിയാണ് അദ്ദേഹം മൂന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പോയത്. അണിക
ളുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പിള്ള കോടതിക്കകത്ത് കയറിയത്.
ജുഡീഷ്യറിയില്‍ എന്നും വിശ്വാസമുണ്ടെന്നും തന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനിടെ ബാലകൃഷ്ണ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post