തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി.കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ സംസ്ഥാന മൊത്ത വ്യാപാരികളുടെയും, വ്യാപാരി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുളള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ സഹകരണവും ഓണക്കാലത്ത് ഭക്ഷ്യസാധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ക്രിയാത്മക സമീപനവുംെൈ കകൊളളുമെന്ന് വ്യാപാരികള്‍ ഉറപ്പു നല്കിയതായും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. ഓണക്കാലത്ത് അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും വ്യാപാരികള്‍ ഉറപ്പു നല്‍കി. കേരള വ്യാപാരി വ്യാസായി ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി വൈ.വിജയന്‍, ഗ്രേയ്ന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.താണുപിളള, ജനറല്‍ സെക്രട്ടറി ബി.വിജയകുമാര്‍, ട്രഷറര്‍ എന്‍.സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post