Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മുംബൈയില്‍ അഞ്ചുപേര്‍ ഐഎസില്‍ ചേര്‍ന്നു

by Punnyabhumi Desk
Aug 21, 2016, 03:21 pm IST
in മറ്റുവാര്‍ത്തകള്‍

മുംബൈ : മുംബൈയില്‍ ദമ്പതികളും ബന്ധുക്കളുമടക്കം അഞ്ചുപേര്‍ ഭീകര സംഘടനയായ ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, മകള്‍, ബന്ധുക്കളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാന്‍ (30) എന്നിവരാണു കഴിഞ്ഞ ജൂണില്‍ ഐഎസില്‍ ചേരാനായി രാജ്യം വിട്ടത്.

ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേരാനായി രാജ്യം വിട്ടെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് തന്റെ ഇളയ സഹോദരനു ജൂണ്‍ അവസാനം അഷ്ഫഖ് മൊബൈല്‍ സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് ആറിന് അഷ്ഫഖിന്റെ പിതാവ് അബ്ദുല്‍ മജീദ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച മലയാളിയായ ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്‌വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നു തന്റെ മകനെ ഐഎസില്‍ ചേര്‍ത്തുവെന്നാണു മജീദിന്റെ പരാതി.

പരാതിയെത്തുടര്‍ന്ന് മതപ്രഭാഷകനായ മുഹമ്മദ് ഹനീഫിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആര്‍ഷി ഖുറേഷിയും റിസ്വാന്‍ ഖാനും മലയാളികളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതില്‍ ഹനീഫിനു പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies