തിരുവനന്തപുരം: ഖാദിത്തൊഴിലാളികളുടെയും കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും വേതനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായസ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഹാന്റക്‌സ് ഓണക്കാല വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഊറ്റുകുഴി കൈത്തറി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന കൈത്തറി നെയ്ത്തു സഹകരണസംഘം (ഹാന്റക്‌സ്) അംഗ സംഘങ്ങളിലെ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മ ഉറപ്പുവരുത്തിയ ഉല്പന്നങ്ങള്‍ ഇരുപത് ശതമാനം സ്‌പെഷ്യല്‍ റിബേറ്റോടുകൂടിയാണ് ഈ ഓണക്കാലത്ത് വില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള അഞ്ചു ശതമാനം റിബേറ്റിനു പുറമേയാണിത്. കൈത്തറി ഉല്‍പന്നങ്ങള്‍ വാങ്ങി ഓണക്കാലവില്‍പന വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് ഡയറക്ടര്‍ കെ.സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post