തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 1465 ഓണംബക്രീദ് ചന്തകളാണ് സെപ്തംബര്‍ 13 ഉത്രാടദിനം വൈകീട്ട് വരെ സപ്‌ളൈകോ ഇത്തവണ ഒരുക്കുന്നത്. 14 ജില്ലാ ആസ്ഥാനങ്ങളിലും ഓണംബക്രീദ് ഫെയറുകള്‍ ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് 26ന് ആരംഭിക്കുന്ന ഓണച്ചന്തയ്ക്കു പുറമെ കാസര്‍ഗോഡ് ആഗസ്റ്റ് 29 നും മലപ്പുറത്ത് സെപ്തംബര്‍ 3 നും ഓണച്ചന്ത ആരംഭിക്കും. എറണാകുളത്തെ ഓണച്ചന്ത കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 31 വൈകീട്ട് 4ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ഫെയറുകളെല്ലാം സെപ്തംബര്‍ ഒന്നിനാണ് ആരംഭിക്കുക. 75 താലൂക്ക് ആസ്ഥാനങ്ങളിലെ ഓണച്ചന്തകള്‍ സെപ്തംബര്‍ 5 മുതല്‍ 13 വരെയും പ്രവര്‍ത്തിക്കും. കൂടാതെ 65 ഇടങ്ങളില്‍ സെപ്തംബര്‍ 9 മുതല്‍ 13 വരെ ഓണം മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കും. ജില്ലാ താലൂക്ക് ഫെയറുകളിലും ഓണം മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ക്കു പുറമെ പച്ചക്കറിയും ലഭ്യമാകും. സെപ്തംബര്‍ 9 മുതല്‍ 13 വരെ സപ്‌ളൈകോയുടെ വില്പനശാലകളെല്ലാം ഓണച്ചന്തകളായി പ്രവര്‍ത്തിക്കും.
സപ്‌ളൈകോ വില്പനശാലകളില്ലാത്ത പഞ്ചായത്തുകളില്‍ ഓണം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാതാലൂക്ക്തല ഓണച്ചന്തകളും ഓണം മാര്‍ക്കറ്റുകളും ഓണം പ്രത്യേകചന്തകളും രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കും. ഓണം മിനിഫെയറുകളായി പ്രവര്‍ത്തിക്കുന്ന സപ്‌ളൈകോ വില്പനശാലകള്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കും.
Discussion about this post