തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ ഇസാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റില്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നിര്‍വഹിക്കും.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, എം.എല്‍.എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, പാലോട് രവി എന്നിവര്‍ സംബന്ധിക്കും. ഡിജിറ്റല്‍ ലൈബ്രറികളുടെ ഒന്നാംഘട്ടമായി തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, കൊല്ലം പബ്ലിക് ലൈബ്രറി, കോട്ടയം പബ്ലിക് ലൈബ്രറി, കോഴിക്കോട് പബ്ലിക് ലൈബ്രറി എന്നീ നാല് ജില്ലാ ലൈബ്രറികളെ കേന്ദ്രീകരിച്ച് പതിനെട്ട് ഗ്രാമീണ ഗ്രന്ഥശാലകള്‍ ഡിജിറ്റല്‍ ലൈബ്രറികളായി മാറും.
ഡിജിറ്റല്‍ ലൈബ്രറിരംഗത്ത് രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംരംഭമാണ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നത്.
Discussion about this post