തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം സംബന്ധിച്ച് ഉത്തരവിറങ്ങി. ഓഫീസുകളുടെ പ്രവര്‍ത്തനസമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
പ്രവര്‍ത്തിസമയത്ത് ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ജോലി സമയത്ത് പൂക്കളമിടുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിയ നടപടി വലിയ പ്രതിഷേധത്തിന് വഴിവച്ചതിനിടെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് പുറമേ പൊതുസമൂഹത്തിലും സര്‍ക്കാര്‍ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Discussion about this post