തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ളീഷ് വകുപ്പ് പൂര്‍വാധ്യാപകരെ ആദരിക്കുന്നു. സപ്തംബർ അഞ്ചിന് രാവിലെ 9.30 ന് കോളേജിലെ സെമിനാർ ഹാളിലാണ് പരിപാടി നടക്കുക.
ഇംഗ്ളീഷ് വകുപ്പിലെ പൂർവവിദ്യാർഥിയായ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് അധ്യാപകർ കോളേജിലെ പൂർവ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കും. അറുപതോളം മുൻ അധ്യാപകര്‍ ചടങ്ങിൽ പങ്കെടുക്കും.












