തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നുമുതല്‍ കളര്‍ കോഡിംഗ് നടപ്പാക്കാത്ത ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് ഫിഷറീസ് ഡയറക്ടര്‍. കളര്‍കോഡിംഗ് പൂര്‍ത്തിയാക്കാതെ മല്‍സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് തുടര്‍നടപടി സ്വീകരിക്കും.
തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കളര്‍ കോഡിംഗ് നടപ്പാക്കുന്നത്. ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിന് കടുംനീല നിറവും നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവായിരുന്നു. എന്നാല്‍ പകുതിയോളം ബോട്ടുകള്‍ ഉത്തരവ് പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനാലാണ് പുതിയ നിര്‍ദേശം.
Discussion about this post