കോഴിക്കോട്: കേരളത്തില്‍ ഐഎസ് വേരുറപ്പിച്ചതിന്റെ പ്രധാന ഉത്തരവാദിത്വം സിപിഎമ്മിനെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസഡന്റ് കെ.പി. പ്രകാശ് ബാബു. കേരളത്തില്‍ തീവ്രവാദത്തിനോടും മുസ്ലിം ഭീകരതയോടും സിപിഎം സ്വീകരിക്കുന്ന മൃദുസമീപനമാണ് ഐഎസ് പോലുള്ള ഭീകര സംഘടനകള്‍ കേരളത്തില്‍ വളരാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തോട് സിപിഎം മുഖം തിരിഞ്ഞു നില്‍ക്കുന്നതും ആര്‍എസ്എസിനെതിരെയുള്ള പ്രചാരണവുമാണ് ഇത്തരം സംഘടനകള്‍ക്ക് തണലാകുന്നത്. ആര്‍എസ്എസിനെതിരെയുള്ള കുപ്രചാരണം ഒരു വിഭാഗത്തെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ ഇത്തരം ഭീകരസംഘടനകളുടെ സഹായം വേണമെന്ന തെറ്റിദ്ധാരണ വളര്‍ത്താന്‍ സിപിഎം വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് സിപിഎം ശക്തികേന്ദ്രങ്ങളിലാണ്. ഇടതുപക്ഷത്തിന്റെ ഭരണകാലത്താണ് ഇത്തരം സംഘടനകള്‍ ശക്തി പ്രാപിക്കുന്നത്. സിപിഎം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അയവുവരുത്താന്‍ സാധിക്കില്ല. കേരളത്തില്‍ നിന്നും ഐഎസ് ബന്ധമെന്ന് സംശയിക്കുന്നവരെ പിടികൂടിയതിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ യുവമോര്‍ച്ച ധരിപ്പിക്കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
Discussion about this post