തിരുവനന്തപുരം: കോടതിയിലെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത നാടെന്ന് അറിയപ്പെട്ടാല്‍ കേരളത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ തടസപ്പെടുത്തുന്നതിനോട് ഒരുരീതിയിലും യോജിക്കുന്നില്ല. മാധ്യമങ്ങളെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതിയിലെ പ്രശ്‌നങ്ങളില്‍ വൈകാരിക പ്രതികരണങ്ങളുണ്ടായത് ശരിയായിരിക്കാം. എന്നാല്‍ എന്നും അതേതരത്തിലെ പ്രതികരിക്കുവെന്ന നിലപാട് നല്ലതല്ല. പൊതുസമൂഹത്തിനും സര്‍ക്കാരിനും അത് അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താകുറിപ്പില്‍ പിണറായി വിജയന്‍ പറഞ്ഞു.
Discussion about this post