കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയില്‍ മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടന്ന കൂടിക്കാഴ്ചയ്കകു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. മാധ്യമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിനൊപ്പമാണ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനെ കണ്ടത്.
Discussion about this post