ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ കേസ് ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് അഹമ്മദ് ഖാന്‍ എന്നയാളാണ് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ചത്. മന്ത്രിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡല്‍ഹി സര്‍വകലാശാലയുടെ പക്കല്‍ ഇതുസംബന്ധിച്ച രേഖകളില്ലെന്നതും പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.
Discussion about this post