തിരുവനന്തപുരം: ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കു സംവാദം എന്ന ബോധവല്‍ക്കരണപരിപാടി ശനിയാഴ്ച (ഒക്ടോബര്‍ 22) തിരുവനന്തപുരത്ത് മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുതിനും അവരുടെ വീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിട്ടു മനസ്സിലാക്കുന്നതിനുമായാണ് ബാലാവകാശസംരക്ഷണ കമ്മീഷന്‍ എല്ലാ ജില്ലകളിലും സംവാദം സംഘടിപ്പിക്കുന്നത്.
രാവിലെ പത്തുമണിക്ക് വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗം ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, രജിസ്ട്രാര്‍ എസ്സ്.എച്ച്. ജയകേശന്‍ എിന്നിവര്‍ പങ്കെടുക്കും. കേരളാ ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മനീഷ് എം. നായര്‍ കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കുട്ടികള്‍ അവതരിപ്പിക്കും. ജില്ലാ ഭരണകൂടത്തിലെ മുതിര്‍ ഉദ്യോഗസ്ഥര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്യും.
ജില്ലയിലെ 44 സ്‌കൂളുകളില്‍നിന്നായി ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒരു കുട്ടി വീതമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു സ്‌കൂളില്‍നിന്ന് ഒരു അധ്യാപകനും പങ്കെടുക്കും. പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
Discussion about this post