ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി ഉടന്‍ തുടങ്ങുമെന്ന് റെയില്‍വെ മന്ത്രി മന്ത്രി മമതാ ബാനര്‍ജി. ഫാക്ടറി നിര്‍മ്മാണം സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും തീര്‍ക്കുമെന്നും പാര്‍ലമെന്റില്‍ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മമത പറഞ്ഞു. ബജറ്റ് അവതരണത്തിനിടെ കേരളത്തെക്കുറിച്ച് മന്ത്രി പ്രത്യേകം പരമര്‍ശം നടത്തി. ഫാക്ടറി നിര്‍മാണം സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 57,630 കോടിയുടെ വാര്‍ഷിക പദ്ധതിയാണ് മമത ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വികസന പദ്ധതികള്‍ക്കായി 20,594 കോടി രൂപ വായ്പയെടുക്കും. ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മാണ ഫാക്ടറി, റായ് ബലേറിയിലും ജമ്മു കശ്മീരിലും കോച്ച് ഫാക്ടറികള്‍, മണിപ്പൂരില്‍ ലോക്കോ മോട്ടീവ് ഫാക്ടറി, സിംഗൂരില്‍ മെട്രോ കോച്ച് ഫാക്ടറി, കോളാറില്‍ വാഗണ്‍ ഫാക്ടറി, നന്ദിഗ്രാമില്‍ റെയില്‍വെ വ്യവസായ പാര്‍ക്ക് തുടങ്ങിയവ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വെയുടെ വികസനത്തിനായി 85 സംയുക്ത സംരഭങ്ങള്‍ നടപ്പാക്കാനായതായി മമത പറഞ്ഞു.
പുതിയതായി 700 കിലോമീറ്റര്‍ പാത വികസിപ്പിക്കും. പാവപ്പെട്ടവര്‍ക്കായി 10,000 അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കാനും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ട്രയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും, അട്ടിമറികള്‍ ഒഴിവാക്കാന്‍ ശ്രമംനടത്തും, ആളില്ലാ ലെവല്‍ക്രോസുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും.
അപകടങ്ങളുടെ പേരില്‍ റെയില്‍വെയുടെ പേര് മോശമാക്കരുതെന്ന് ബജറ്റ് പ്രസംഗം ആരംഭിച്ചയുടനെ മമത അഭ്യര്‍ഥിച്ചു. ദരിദ്രര്‍ക്കുള്ള യാത്രാ സൗകര്യം നാലുലക്ഷം പേര്‍ പ്രയോജനപ്പെടുത്തിയതായി അവര്‍ പറഞ്ഞു. മുംബൈ-ചെന്നൈ സബ് അര്‍ബന്‍ മേഖലയില്‍ ദരിദ്രര്‍ക്ക് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
* ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിരക്കുകള്‍ കുറച്ചു. എ.സിയുടേത് 20ല്‍നിന്ന് 10 രൂപയാക്കി, മറ്റ് ടിക്കറ്റുകള്‍ക്ക് 10ല്‍നിന്ന് 5 രൂപയുമാക്കി.
* 584 സ്‌റ്റേഷനുകള്‍ പരിഷ്‌ക്കരിക്കും. 2012 മാര്‍ച്ചിനുമുമ്പ് 442 സ്റ്റേഷനുകളുടെ പരിഷ്‌ക്കരണം പൂര്‍ത്തിയാക്കും.
* അപകടങ്ങള്‍ ഉണ്ടാകാത്ത ഒരോ സംസ്ഥാനത്തിനും പതിയ രണ്ട് സ്‌പെഷല്‍ തീവണ്ടികള്‍ വീതം അനുവധിക്കും.
* ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 1000 കോടിയുടെ ബോണ്ടുകള്‍ 2011-2012 സാമ്പത്തിക വര്‍ഷം പുറത്തിറക്കും.
* മഹാരാഷ്ട്രയില്‍ 700 മെഗാവാട്ട് ശേഷിയുള്ള വാതക വൈദ്യുതി നിലയം.
Discussion about this post