തിരുവനന്തപുരം: കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറാവുകളെ കളളിംഗിന് വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച തകഴി, രാമന്‍കരി, ചെറുതന, ചമ്പക്കുളം എന്നിവിടങ്ങളില്‍ കളളിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുവരെ 1,80,000 താറാവുകളെ കളളിംഗിന് വിധേയമാക്കി ശാസ്ത്രീയമായി സംസ്‌കരിച്ചു. ഏകദേശം മൂന്ന് ലക്ഷം പക്ഷികളെ കൂടി കളളിംഗിന് വിധേയമാക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. അടുത്ത് മൂന്ന് ദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. ഇതിനായി മറ്റ് ജില്ലകളില്‍നിന്ന് കൂടുതല്‍ ദ്രുതകര്‍മ്മ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post