ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പ രകേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്കെ തിരായ ജാമ്യമില്ലാ വാറന്റ് ജൂ ലൈ ആറു വരെ നീട്ടി. ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രോപ്പൊ ലിറ്റന്‍ മജിസ്‌ട്രേട്ടിന്റേതാണ് ഉ ത്തരവ്.�മഅദനിക്കെതിരെ പുറപ്പെ ടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ കാ ലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ കാലാവധി നീ ട്ടി തരണമെന്ന് ആവശ്യപ്പെട്ട് കേ സ് അന്വേഷിക്കുന്ന പ്രത്യേക അ ന്വേഷണ സംഘത്തിലെ ഉദ്യോ ഗസ്‌ഥര്‍ കോടതിയെ സമീപിക്കു കയായിരുന്നു. ജൂലൈ ആറിനോ അതിനു മുമ്പോ മഅദനിയെ അ റസ്‌റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കാനാണു നിര്‍ദേശം..
അബ്‌ദുല്‍ നാസര്‍ മഅദനി യുടെ കേസില്‍ നിയമം നിയമ ത്തിന്റെ വഴിക്കല്ല പോകുന്നതെ ന്നു പിഡിപി സംസ്‌ഥാന സെക്ര ട്ടറി ഗഫൂര്‍ പുതുപ്പാടി. മഅദ നിയുടെ അറസ്‌റ്റ് ഉണ്ടായാല്‍ എ ന്തു തരത്തിലുളള പ്രത്യാഘാതം ഉണ്ടാകുമെന്നു പറയാനാകില്ല. തികച്ചും കെട്ടിച്ചമച്ച കേസാണി തെന്നും കുറ്റപത്രം പരിശോധി ച്ചാല്‍ ഇക്കാര്യം മനസിലാകു മെ ന്നും ഗഫൂര്‍ പുതുപ്പാടി അന്‍വാ ര്‍ശേരിയില്‍ പറഞ്ഞു.
Discussion about this post