തിരുവനന്തപുരം: വജ്രജൂബിലി വര്‍ഷത്തില്‍ കേരളത്തിന്റെ വികസനത്തിന് പുതു അധ്യായമായി നവകേരള മിഷന് തുടക്കമായി. മിഷന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളമാകെയുള്ള തദ്ദേശസ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ പൂര്‍ണതോതിലുള്ള ആദ്യ മിഷനാണ് നവകേരള മിഷനിലൂടെ നടപ്പാവുന്നത്. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ സ്വാഗതം പറഞ്ഞു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നവകേരളമിഷന്‍ അവതരണം നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, ജെ. മേഴ്‌സിക്കുട്ടി അമ്മ, കെ.എസ്. സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍, എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, നിയമസഭയിലെ കക്ഷിനേതാക്കളായ ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി.കെ. പ്രശാന്ത്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനുശേഷം ഹരിതകേരളം മിഷന്‍, െലെഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ മിഷന്‍, ആര്‍ദ്രം മിഷന്‍, സമഗ്ര വിദ്യാഭ്യാസ നവീകര മിഷന്‍ എന്നീ വിഷയങ്ങളിലൂന്നി തദ്ദേശസ്ഥാപന മേധാവികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
Discussion about this post