പമ്പ: ശബരിമലയിലെ അടിയന്തര സാഹചര്യം നേരിടാനും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ വിഭാഗവും സംയുക്തമായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ആധുനിക കാലഘട്ടത്തിനനുസൃതമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. പമ്പയ്ക്ക് പുറമേ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇത്തവണ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ഉണ്ടാവും.
രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ജില്ലാ പഞ്ചായത്തംഗം പി.വി വര്‍ഗീസ്, റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു എന്നിവര്‍ സംസാരിച്ചു.
Discussion about this post