തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി എം.എം. മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിലും പുതിയ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്ഭവനിലെ ചടങ്ങുകള്‍ക്ക് ശേഷം എം.എം. മണി, സൗത്ത് ബ്‌ളോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post