കൊച്ചി: കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിലെ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ തൊള്ളായിരത്തോളം പമ്പുകളാണ് അടഞ്ഞുകിടക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍ വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
Discussion about this post